പൊലീസിൽ കൗൺസലറാകാൻ അവസരം

തിരുവനന്തപുരം:
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും സംസ്ഥാന വനിതാ സെല്ലിലും കൗൺസലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു / സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസലിങ് / സൈക്കോതെറാപ്പി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 50 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം. ഡിസംബർ 22 ന് മുമ്പ് അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ സമർപ്പിക്കാം. ജനുവരി മുതൽ മൂന്നു മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് spwomen.pol@kerala.gov.in എന്ന വെബ്സൈറ്റിലോ 0471- 2338100 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

