റുവൈസിന് ജാമ്യമില്ല

തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിനെ വീണ്ടും റിമാൻഡ് ചെയ്തു. ശനിയാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും റുവൈസ് റിമാൻഡിലായതു്. റുവൈസിനെ വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുപ്പു നടത്തി. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ കലക്ടർ, പൊലീസ് കമ്മീഷണർ തുടങ്ങിയവരുടെ റിപ്പോർട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ടതു കൊണ്ടാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അബ്ദുൾ റഷീദിന് പങ്കില്ലെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

