ശംഖുംമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ആരംഭിച്ചു. ബീച്ചിനോട് ചേർന്നുള്ള ഭാഗത്ത് ഡെസ്റ്റിനേഷൻ കേന്ദ്രം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയതു. സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നതു്.
വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വിവാഹം നവംബർ 30 ന് നടക്കും. ശംഖുംമുഖവും പരിസരവും മോടി പിടിപ്പിക്കും. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് പാർക്ക്, എഐ ഗയിം സെന്റർ, സ്നാക്ക് പാർക്ക്, ഔട്ട്ഡോർ ഗെയിം സോൺ, ത്രീഡി ലൈറ്റ് ഷോ തുടങ്ങിയവയെല്ലാം ഡെസ്റ്റിനേഷനിലുണ്ട്.

