അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്.
1989 ലാണ് ഇറാൻ പ്രസിഡന്റ് ആയിരുന്ന അലി ഖമയിനി അയത്തുള്ളയായി ചുമതലയേറ്റത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപ സ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അയത്തുള്ള സ്ഥാനത്തേക്ക് മറ്റൊരാൾ വരണം എന്ന് അലി ഖമെയ്‌നി ആഗ്രഹിച്ചിരുന്നു എന്നും പല റിപ്പോർട്ടുകളും പ്രതിപാദിക്കുന്നുണ്ട്.
