ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റു
ശ്രീനഗർ:
ആറ് വർഷത്തെ ഇടവേളയുക്കുശേഷം ജമ്മു കാശ്മീരിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നയിക്കുന്ന മന്ത്രിസഭയിൽ മൊത്തം ആറു പേരാണ്. ബിജെപി സംസ്ഥാനപ്രസിഡന്റ് രവീന്ദ്രർ റൈനയെ പരാജയപ്പെടുത്തിയ സുരീന്ദർ സിങ് ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കി.ജമ്മു മേഖലയിൽ നിന്നും കാശ്മീർ മേഖലയിൽ നിന്ന് മൂന്ന് അംഗം വീതമുണ്ട്. സക്കീന ഇട്ടൂ മന്ത്രിസഭയിലെ ഏക വനിതയായി.ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുന്നതുവരെ അധികാരം കയ്യാളി ല്ലെന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നില്ല. 90 അംഗ സഭയിൽ കോൺഗ്രസിന് ആറംഗങ്ങളാണുള്ളത്.