കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
കോതമംഗലം:
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (45) കൊല്ലപ്പെട്ടത്. തൊട്ടുപിന്നിൽ നടന്നു വരികയായിരുന്ന ആൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനു സമീപം ക്ണാച്ചേരിക്ക് പോകുന്ന വഴിയിൽ രാത്രി എട്ടരയ്ക്കാണ് സംഭവം. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിയുടെ ഇരുവശവും കാടാണ്. കാട്ടാനയുടെ മുന്നിലകപ്പെട്ട എൽദോ സിന് രക്ഷപ്പെടാനായില്ല. എൽദോസിന്റെ തലയൊഴികെ ചിന്നഭിന്നമായ നിലയിലാണ്.