കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതിവകുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി:
കോൺഗ്രസിന്റേയും യൂത്ത്കോൺഗ്രസിന്റേയും ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 2018 – 19 ലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടായതാണ് കോൺഗ്രസിന്റെ ഒമ്പതും യൂത്ത് കോൺഗ്രസിന്റെ രണ്ടും അക്കൗണ്ടുകൾ മരവിപ്പിച്ചതു്. ഇതിനെതിരെ കോൺഗ്രസ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണ്. കോൺഗ്രസിന്റെ അക്കൗണ്ടിലുള്ള 115 കോടി രൂപയാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.എല്ലാ അക്കൗണ്ടുകളിലും കൂടി 115 കോടി രൂപ ഇല്ലെന്ന് കോൺഗ്രസിന്റെ ദേശീയ ട്രഷറർ അജയ് മാക്കൻ പറഞ്ഞു. 2018-19 തെരഞ്ഞെടുപ്പ് വർഷത്തിൽ കോൺഗ്രസും യുത്ത് കോൺഗ്രസും റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയതിന് പിഴയും മറ്റുമായി 210 കോടി രൂപ അടയ്ക്കണമെന്നാണ്ആദായ നികുതി വകുപ്പിന്റെ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് ആരോപിച്ചു.