ടൈസനെ ഇടിച്ചിട്ട് ജേക്ക് പോൾ
ന്യൂയോർക്ക്:
അമ്പത്തെട്ടാം വയസിൽ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തിയ ബോക്സിങ്ങിലെ ഇതിഹാസതാരം മൈക്ക് ടൈസന് തോൽവി.യൂട്യൂബറായി തുടങ്ങി പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് എത്തിയ ജേക്ക് പോളായിരുന്നു എതിരാളി. എട്ട് റൗണ്ട് നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായിട്ടായിരുന്നു ഇരുപത്തേഴുകാരൻ പോളിന്റെ ജയം. രണ്ടു തവണ ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസൻ 2005 ലാണ് അവസാനമായി ഇടിക്കൂട്ടിൽ ഇറങ്ങിയത്.ടൈസനും പോളും തമ്മിൽ 31 വയസിന്റെ വ്യത്യാസമുണ്ട്. പ്രായത്തിന്റെ അവശത ടൈസനെ ബാധിച്ചിരുന്നു. ടെക്സസിൽ 70,000 പേരാണ് പോരാട്ടം കാണാനെത്തിയത്.