നവകേരള ആഡംബര ബസ് ഇനികല്യാണ പാർട്ടിക്ക്

തിരുവനന്തപുരം:
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസ്സിൽ യാത്രചെയ്യുന്നതിനു വേണ്ടി വാങ്ങിയ പ്രത്യേക ആഡംബര ബസ് ഫെബ്രുവരി മുതൽ കല്യാണ പാർട്ടിക്ക് നൽകും. കാരവാൻ സൗകര്യമുള്ള ബസിൽ മുഖ്യമന്ത്രിക്ക് സജ്ജീകരിച്ചിട്ടുള്ള സീറ്റ് നീക്കം ചെയ്യും. ബസിന്റെ നിറത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരള സർക്കാർ പ്രിന്റും, പ്രത്യേകം സജ്ജീകരിച്ച എസിയും മാറ്റും. കെഎസ്ആർടിസി യുടെ പേരായിരിക്കും ഇനി മുതൽ ഉണ്ടാകു ക. ബാത്ത് റൂം ഉൾപ്പെടുയുള്ള സൗകര്യങ്ങൾ നിലനിർത്തും. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള അറ എന്നിവ ഉണ്ടാകും.

