പഞ്ചാബ്, ഹരിയാന ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:
വായു മലിനീകരണം രൂക്ഷമാക്കുന്ന “വൈക്കോൾ കത്തിക്കൽ “തടയാത്ത ഹരിയാന,പഞ്ചാബ് സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ 23 ന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. വൈക്കോൽ കത്തിക്കൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് 2021ൽ നിർദ്ദേശം നൽകിയിരുന്നു. ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.