പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി
പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി
മുംബൈ:
ജെഎസ്ഡബ്യു എംജി മോട്ടോർ ഇന്ത്യ മാനുവൽ കോംപാക്ട് എസ് യുവിയുടെ വിലയിൽ രാജ്യത്തെ ആദ്യ ഇന്റലിജന്റ് ഇ- സിയുവി (ക്രോസ് ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) വിൻഡ്സർ പുറത്തിറക്കി. സെഡാന്റെ യാത്ര സുഖവും എസ് യുവി യുടെ വിസ്തൃതിയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനം എയ്റോഗ്ലൈഡ് ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്. 135 ഡിഗ്രി വരെ ചാരിയിരിക്കാനാവുന്ന എയ്റോ ലോഞ്ച് സീറ്റുകൾ, ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, 15.6 ഇഞ്ച് ഗ്രാൻഡ് വ്യൂ ടച്ച് ഡിസ്പ്ലെ തുടങ്ങിയ ഒട്ടേറെ ഫീച്ചറുകളുള്ള ഇതിലെ 8 കെഡബ്ല്യു എച്ച് ലിത്തിയം അയോൺ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ 331 കിലോമീറ്റർ യാത്ര ചെയ്യാമെന്നും ഡിസി ഫാസ്റ്റ് ചാർജറുകൾ വഴി 40 മിനിറ്റിനകം പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 9.99 ലക്ഷം രൂപയിൽ തുടങ്ങുന്നു.