ഫുട്ബോൾ ക്യാപ്റ്റൻ വിരമിക്കും
ന്യൂഡൽഹി:
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരിക്കും ക്യാപ്റ്റൻ ബൂട്ടഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മുപ്പത്തൊമ്പതകാരനായ ഛേത്രി വിടവാങ്ങൽ പ്രഖ്യാപിച്ചത്.പത്തൊമ്പത് വർഷംനീണ്ട കളി ജീവിതത്തിനിടയിൽ ഇന്ത്യക്കായി 94 ഗോ ളടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും, ലയണൽ മെസിക്കും പിന്നിൽ ഗോളടിയിൽ ഛേത്രി മൂന്നാം സ്ഥാനത്താണ്.151-ാം മത്സരത്തിലാണ് വിട വാങ്ങൽ. 87 തവണ ദേശീയ ടീമിനെ നയിച്ചു. 2005ൽ ഇരുപത്തൊന്നാം വയസ്സിലാണ് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയത്. മോഹൻ ബഗാൻ, ജെസിടി, ഈസ്റ്റ് ബംഗാൾ തടങ്ങിയ ക്ലബ്ബുകൾക്കെല്ലാംവേണ്ടി പന്തടിച്ചു. നിലവിൽ ഛേത്രി ബംഗളുരു എഫ്സി താരമാണ്.