ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു ;ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിൽ വമ്പൻ റാലി

മുംബൈ:
ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു. മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി. വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടതാണ് റാലി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ് പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കം നേതാക്കളെ പരിപാടിയിൽ പ്രതീക്ഷിക്കുന്നു . രാവിലെ 8 മണിയോടെ മഹാത്മാഗാന്ധിയുടെ ഭവനമായ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ന്യായ് സങ്കൽപ് പദയാത്ര നടത്തും . വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളുമായി തേജ്പാൽ ഹാളിൽ വച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തും. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിലെ സീറ്റ് ചർച്ചകൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ആണ് കോൺഗ്രസ് നീക്കം.