ഭൂമി തരം മാറ്റൽ: അദാലത്ത് തുടങ്ങി

വയനാട്:
ഭൂമി തരം മാറ്റൽ അദാലത്ത് വയനാട് ജില്ലയിലെ പനമരത്ത് തുടങ്ങി.378 അപേക്ഷകളിൽ 251 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. പനമരം സെന്റ് ജൂഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള ഭൂമിയുടെ അപേക്ഷകളിലാണ് തീർപ്പാക്കിയത്.ഒആർ കേളു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

