മാന്ത്രിക വിരലുകളുടെ ഉസ്താദിന് വിട

സാൻഫ്രാൻസിസ്കോ:
ആറു പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരിക വലയത്തിലാക്കിയ മാന്ത്രികവിരലുകൾ നിലച്ചപ്പോൾ സംഗീത ലോകം വേദനയോടെ ഉസ്താദിന് വിട ചൊല്ലി. വിഖ്യാത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)ഇനി താളനിബദ്ധമായ ഓർമ. തിങ്കളാഴ്ച രാവിലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചു.പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാ രാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിൽ ജനിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു പഠനം. മലയാളത്തിൽ വാനപ്രസ്ഥം സിനിമയുടെ സoഗീത സംവിധായകനായിരുന്നു അദ്ദേഹം. 1988 ൽ പത്മശ്രീയും, 2002 ൽ പത്മഭൂഷണും, 2023 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.