മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കോഴിക്കോട്ട്
തിരുവനന്തപുരം:
നവകേരള സദസ്സിൽ നിന്നുൾകൊണ്ട ആശയവുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കോഴിക്കോട്ടാരംഭിക്കും. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യകമായി വിളിച്ചുള്ള പരിപാടിക്കാണ് നാളെ തുടക്കമിടുന്നത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്കാരികപ്രവർത്തകർ,പെൻഷൻകാർ, വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നത്. ഓരോ മേഖലയിലേയും പ്രശ്നങ്ങളും ആവശ്യമായ പരിഷ്ക്കാരങ്ങളും എഴുതി നൽകാനും അവസരമൊരുക്കിയിട്ടുണ്ട്. നാളെ മുതൽ മാർച്ച് മൂന്നു വരെയാണ് മുഖാമുഖം പരിപാടി.