ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു

 ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി   ബസിനു തീപിടിച്ചു

ശബരിമല തീർത്ഥാടന പാതയിൽ ബസിനു തീപിടിച്ചു. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. അട്ടത്തോടിന് സമീപത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തീർത്ഥാടകരെ കയറ്റാനായി നിലയ്ക്കലേക്ക് പോകവെയാണ് തീ ആളിപ്പടർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ 30–ാം വളവിലാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും വാഹനത്തിൽ നിന്ന് ഉറങ്ങി ഓടി. ഇതിനു പിന്നാലെ വാഹനം കത്താൻ തുടങ്ങിയെന്നാണ് വിവരം. ഭാഗികമായി കത്തി നശിച്ച വാഹനത്തിലെ തീയണച്ചിട്ടുണ്ട്.

തീർത്ഥാടകരെ കയറ്റാൻ ബസ് കാലിയായി പോകുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ടാകാം തീ പടരാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. ദേവസ്വം ബോർഡ് അംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News