ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റി വച്ചു
കൊച്ചി:
ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റി വച്ചു. ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതെന്നും അതിലെ വിവരങ്ങൾ പുറത്തുവന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും നടി രഞ്ജിനി. റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിന് എന്റർടെയ്ൻമെന്റ് ട്രിബ്യൂണൽ വേണം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താൻ എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത ആളെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശമുണ്ടെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിന് രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദി പ്രകടിപ്പിച്ചു. റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തിൽ ഇന്ന് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനം സർക്കാർ മാറ്റിവച്ചിരുന്നു.