IFFK@ 2024 അഞ്ചാം ദിവസം ദിവസം “വിറ്റ്നസ്സ് ” ഇറാനിയൻ ചിത്രം

ജർമ്മനിയിലെ ആർട്ട്‌ഹുഡ് ഫിലിംസ്, ഓസ്ട്രിയയിലെ ഗോൾഡൻ ഗേൾസ് ഫിലിംസ് , ടർക്കിയിലെ സ്കൈ ഫിലിംസ് മുൻകൈയെടുത്ത് നിർമ്മിച്ച ഇറാനിയൻ സിനിമയായ ” വിറ്റ്നസ്സ്” നമുക്ക് നിരാകരിക്കാൻ കഴിയാത്ത പല കാര്യങ്ങൾക്കും നമ്മെ സാക്ഷിയാക്കുന്നു. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളിൽ മുന്നോട്ട് നീങ്ങുന്ന സിനിമ പറഞ്ഞു വെയ്ക്കുന്ന പ്രതിഷേധത്തിൻ്റെ അലകൾ നമ്മെ ഉലച്ചുകൊണ്ടിരിക്കും.


സിനിമയിലെ നൃത്തരംഗത്ത് അഭിനയിച്ച ഭൂരിഭാഗം സ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു എന്നത് സിനിമ സ്ക്രീനിനുമപ്പുറം പിന്തുടരുന്ന ആശങ്കകളുടെ നേർ സാക്ഷ്യം ആണ്. ടാർലൻ എന്ന വൃദ്ധയായ സത്രീയെ കേന്ദ്ര കഥാപാത്രമാക്കി അടിച്ചമർത്തലിൻ്റെ പതിറ്റാണ്ടുകൾ പേറുന്ന ഇറാനിയൻ ജനതയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്തത് നാദർ സായിവർ എന്ന സംവിധായകൻ്റെ ബ്രില്യൻസ് ആണ്. എവിടെ അനീതി കണ്ടാലും അവിടേയ്ക്ക് ക്യാമറ തിരിച്ച് വെയ്ക്കാൻ ചങ്കൂറ്റമുള്ള സംവിധായകർ സിനിമ എന്ന കലയുടെ വാഗ്ദാനമാണ്. ജാഫർ പനേഹി എന്ന പ്രശ്സ്ത സംവിധായകനും ഈ സിനിമയുടെ സക്രിപ്റ്റിലും ആർട്ടിസ്റ്റ് കൺസൾട്ടൻറായും പ്രവർത്തിച്ച് അഭിമാനകരമാണ്.
