എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

 എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ  മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്. 

മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും.   മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, ഗുജറാത്തി, സംസ്കൃതം, അറബിക് എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങളാണ്. 

6-ന് ഇംഗ്ശീഷും, 11- ഗണിത ശാസ്ത്രവുമാണ് വിഷയങ്ങൾ. 13-ന് മലയാളം സെക്കന്റ്, 15-ന് ഫിസിക്സും( ഊർജതന്ത്രം) നടക്കും. 18-ന് ഹിന്ദി /ജനറൽ നോളഡ്ജ്, 20-ന് കെമിസ്ട്രി, 22-ന് ബയോളജി, 25-ന് സോഷ്യൽ സയൻസുമാണ് വിഷയങ്ങൾ. രാവിലെ 9.3-നാണ് എല്ലാ ദിവസവും പരീക്ഷകൾ ആരംഭിക്കുന്നത്. വിഷയത്തിൻറെ ദൈർഘ്യം അനുസരിച്ച് ചിലത് 11.15 നും ചിലത് 12.15നുമാണ് അവസാനിക്കുന്നത്. അതായത് ഏറ്റവും കൂടിയ സമയം 9.30 മുതൽ 12.15 വരെയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News