എസ്ജിആർടി ചികിത്സയുമായി ആർസിസി
തിരുവനന്തപുരം:
അർബുദ ബാധിതരിൽ റേഡിയേഷൻ ചികിത്സയിലെ അതിനൂതന എസ് എസ്ജിആർടി (സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി) ചികിത്സാരീതി സർക്കാർ മേഖലയിൽ ആദ്യമായി അവതരിപ്പിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ.ആരോഗ്യമുള്ള സാധാരണ കോശങ്ങൾ നശിക്കാതെ അർബുദ ബാധിത കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാനും പാർശ്വ ഫലങ്ങൾ കുറയ്ക്കാനും എസ്ജി ആർടി സഹായിക്കും. റേഡിയേഷനിൽ കൃത്യത ഉറപ്പാക്കാൻ ഇത് സഹായിക്കും. ത്രീഡി ഇമേജിങ്ങ് സാങ്കേതികവാദ്യ ഉപയോഗിക്കുന്നതിനാൽ ശാരീരികപ്രശ്നങ്ങൾ തത്സമയം കണ്ടെത്തി പരിഹരിക്കാനാകും. സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയിൽ എസ്ജി ആർടി ചികിത്സ നൽകാറുണ്ട്. ശരീരത്തിൽ ടാറ്റൂ ചെയ്താണ് സാധാരണ റേഡിയേഷൻ നൽകുന്നത്.