ഗോകുലം കേരള ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്:
ഐ ലീഗ് കേരള ഫുട്ബോളിൽ എതിർ തട്ടകത്തിലെ തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷം ഗോകുലം കേരള എഫ്സി വെള്ളിയാഴ്ച സ്വന്തം തട്ടകത്തിലിറങ്ങും. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് പഞ്ചാബ് നാംധാരി എഫ്സിക്കെതിരെയാണ് മത്സരം. സീസണിൽ തട്ടകത്തിലെ ആദ്യ ജയമാണ് ഗോകുലത്തിന്റെ ലക്ഷ്യം. എട്ടു കളിയിൽ മൂന്നു ജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റുള്ള ഗോകുലം ലീഗിൽ നാലാമതാണ്. അവസാന രണ്ട് മത്സരങ്ങളിലായി ആറ് ഗോളുകളാണ് നേടിയത്. നാലു ജയവും രണ്ടുവീതം തോൽവിയും. സമനിലയുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് നാംധാരി. അവസാന അഞ്ചിൽ നാലും ജയിച്ചു; ഒരു സമനില. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. സോണി നെറ്റ് വർക്കിലും എസ്എസ്ഇഎൻ ആപ്പിലും തത്സമയം കാണാം.