ജമ്മുകശ്‌മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം, മിന്നല്‍പ്രളയത്തില്‍ ഏഴ് മരണം

ജമ്മു:
കിഷ്‌ത്വാറില്‍ ഓഗസ്റ്റ് പതിനാലിനുണ്ടായ ദുരന്തത്തില്‍ നിന്ന് കരകയറും മുമ്പ് ജമ്മകശ്‌മീരിനെ മുക്കി മറ്റൊരു മേഘവിസ്‌ഫോടനം കൂടി. കത്വ ജില്ലയിലാണ് ഇന്നലെ രാത്രി മേഘവിസ്‌ഫോടനും മിന്നല്‍ പ്രളയവും ഉണ്ടായത്. ഏഴ് പേര്‍ക്ക് ജീവ്‍ നഷ്‌ടമായെന്നാണ് പ്രാഥമിക വിവരം. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്.
ജോധ്ഘ്ടി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രാത്രി മുഴുവന്‍ തോരാതെ പെയ്‌ത മഴയാണ് ദുരന്തത്തിലേക്ക് നയിച്ചത്. ദുരിതാശ്വാസ -രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ വികസന കമ്മീഷണര്‍ രാജേഷ് ശര്‍മ്മയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കുന്നു. ചില വീടുകള്‍ തകര്‍ന്നിട്ടു്ട്. ജോധ്ഘട്ടിയിലാണ് അഞ്ച് പേര്‍ മരിച്ചത്. ജഗ്‌ലോത് മേഖലയില്‍ രണ്ട് പേര്‍ക്കും ജീവന്‍ നഷ്‌ടമായി.
ജോധ്‌ഘട്ടിയില്‍ നിന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഗാര്‍ഡദ്, ചങ്ദ ഗ്രാമങ്ങളെയും ഉരുള്‍പൊട്ടല്‍ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.