ബംഗാളിന് കിരീടം
വെഞ്ഞാറമൂട് :
നാഷണൽ യോഗാ ചാമ്പ്യൻഷിപ്പിൽ പശ്ചിമ ബംഗാൾ ചാമ്പ്യന്മാരായി. ഹരിയാന രണ്ടാം സ്ഥാനവും,കേരളം മൂന്നാം സ്ഥാനവും നേടി. 30 മുതൽ 35 വരെ പ്രായമുള്ള വനിതകളുടെ മത്സരത്തിൽ ബലം സിരിഷ (ആന്ധ്രപ്രദേശ്) സ്വർണവും, മിലി സർക്കാർ (പഞ്ചിമ ബംഗാൾ)വെള്ളിയും, സീമ സുധീർ പവാർ (മഹാരാഷ്ട്ര) വെങ്കലവും,പുരുഷ വിഭാഗത്തിൽ കമൽ സിങ് (ഹരിയാന) സ്വർണവും, സെൻന്തു ഭട്ടാചാര്യ (പശ്ചിമ ബംഗാൾ) വെള്ളിയും, മോഹൻ കുമാർ സിങ് (പശ്ചിമ ബംഗാൾ) വെങ്കലവും നേടി. ഫ്രീ ഫ്ളോ മത്സരത്തിൽ കേരളം സ്വർണവും, ഗോവ വെള്ളിയും,അസം വെങ്കലവും നേടി.സമാപനവും സമ്മാനദാനവും ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.