ബ്രിക്സ് ഉച്ചകോടി ജൂലൈയിൽ ബ്രസീലിൽ
സാവോ പോളോ:
പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ജൂലൈ ആറിനും ഏഴിനും ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കും.ആഗോള ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കൽ, ഭരണ പരിഷ്കാരം എന്നിവ ഉച്ചകോടിയിൽ പ്രധാന വിഷയങ്ങളാകും. യു എസ് ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ബ്രിക്സ് രാഷ്ട്രങ്ങൾ നൂറുശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് നിരന്തരം ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ഉച്ചകോടി.