റോയൽസ് ജേതാക്കൾ
ആലപ്പുഴ:
അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ ലയൺസിനെ 10 റണ്ണിന് തോൽപ്പിച്ച് കെസിഎ പ്രസിഡന്റ്സ് കപ്പ് ട്വന്റി20 ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ: റോയൽസ്: 208/6 (20), ലയൺസ്: 198/7 (20). റോയൽസിനായി പുറത്താകാതെ അർധ സെഞ്ച്വറിയും (38 പന്തിൽ 65 റൺ)രണ്ടു നിർണായക ക്യാച്ചുകളും നേടിയ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് കളിയിലെ താരം. ഓപ്പണർ ജോബിൻ ജോയി (54) അർധ സെഞ്ചുറി നേടി. ലയൺസിനായി കാപ്റ്റൻ എൻ എം ഷറഫുദ്ദീൻ മൂന്ന് വിക്കറ്റെടുത്തു. എം കെ അർജുനും (77)ആൽഫി ഫ്രാൻസിസും (42), ക്യാപ്റ്റൻ എൻ എം ഷറഫുദീനും(37) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മികച്ച ബൗളറായി അഖിൻ സത്താറിനെ തെരഞ്ഞെടുത്തു. ഗോവിന്ദ് ദേവ് പൈയാണ് മികച്ച ബാറ്റർ.