വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. കോട്ടക്കലില്‍ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒരു കുഞ്ഞുള്‍പ്പെടെ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കുഴിയില്‍ വീണതാണ് മറിയാന്‍ കാരണം.