യാത്രാവിലക്കുമായി ട്രംപ്
വാഷിങ്ങ്ടൺ:
ക്യൂബയും ഇറാനുമടക്കം 41 രാജ്യങ്ങളിലെ പൗരൻമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ അമേരിക്കയിലെ ട്രംപ് സർക്കാർ. മൂന്ന് പട്ടികയായി തിരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നതു്.അഫ്‌ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ, ലിബിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യമൻ, എന്നീ പത്ത് രാജ്യങ്ങളാണ് ആദ്യ പട്ടികയിലുള്ളത്. ഇവർക്ക് വിസ നൽകുന്നത് പൂർണ്ണമായും നിർത്തും. 26 രാജ്യങ്ങളെ യെല്ലാ പട്ടികയിൽപെടുത്തി. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വിദേശ വിദ്യാർഥികളെയടക്കം വിപരീതമായി ബാധിക്കുന്ന തീരുമാനമാണിത്.
