കൊറോണ വൈറസിന്റെ പുതിയ വകഭേദം കോവിസ് – ഒമി ക്രോൺ എക്സ് ബി ബി

തിരുവനന്തപുരം:
രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെൻഎൻ1 കേരളത്തിൽ കണ്ടെത്തി.ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് പരിശോധന ശക്തമായതിനാൽ ധാരാളം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ1 കടുത്ത അപകടകാരിയല്ലെന്ന് ആരോഗ്യവുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന പറഞ്ഞു. നിലവിൽ അൻപതിലധികം വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.ജനിതക പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ ഇന്ത്യൻ സാർസ്കോവ് – 2 ജിനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) തിരുവനന്തപുരം സ്വദേശിനിയുടെ സാമ്പിളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

