നവകേരളസദസ്സ് തലസ്ഥാനത്തേക്ക്

തിരുവനന്തപുരം:
നവകേരള സദസ്സിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ തലസ്ഥാനമൊരുങ്ങി. ബുധനാഴ്ച വർക്കല മണ്ഡലത്തിൽ പ്രവേശിച്ച് ശനിയാഴ്ച വട്ടിയൂർക്കാവിൽ സമാപിക്കും. ജില്ലയിലെ 14 മണ്ഡലങ്ങളും സജ്ജമായിട്ടുണ്ട്. നിവേദനം നൽകുന്നതിന് വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, സ്ത്രീകൾക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ പര്യടനത്തിന് സമാപനമാകും. നവകേരള സദസ്സ് മെഗാ എക്സിബിഷൻ കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

