ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ന് പ്രാധാന്യം നൽകും: മുഖ്യമന്ത്രി

പത്തനംതിട്ട:
ശബരിമല തീർത്ഥാടകർക്ക് അസൗകര്യം ഉണ്ടാകാത്തവിധം ദർശന സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴിയും, സ്പോട്ട് ബുക്കിങ് വഴിയും, പരമ്പരാഗത പാത വഴിയും അയ്യപ്പ ഭക്തൻമാർ ദർശനത്തിനായി എത്തുന്നുണ്ട്. ഇതൊന്നും പെട്ടെന്ന് തടയാനാകില്ല. ചില പ്രത്യേക ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് അപ്രതീക്ഷിതമാണ്.ഇങ്ങനെയുണ്ടാകുന്ന തിരക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്റെ അനുമതിയുള്ളതിനാൽ ശബരിമല വിമാനത്താവള പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണ്.അതോടൊപ്പം തെങ്കാശി വഴി ശബരിമലയിലേക്ക് പുതിയ റെയിൽപാത നിർമ്മിക്കാനും സാധ്യത പരിശോധിക്കുന്നുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 46,50O തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഞായറാഴ്ച പമ്പയിലും ശബരിമലയിലും ശക്തമായ മഴ പെയ്തു.ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം കുട്ടി അയ്യപ്പ ൻമാർ എത്തുന്നത് പരിഗണിച്ച് ദേവസ്വം ബോർഡ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 27 നാണ് മണ്ഡല പൂജ.

