വിപണിയിലെ മുന്നേറ്റം ;ഏഴ് ബുള്ളിഷ് ഓഹരികൾ മികച്ച നിലയിൽ
ഓഹരി സൂചികകൾ മുന്നേറ്റത്തിന്റെ പാതയിലായതോടെ റീട്ടയിൽ നിക്ഷേപകരും വിപണിയിൽ സജീവമായി.താഴ്ന്ന വിലയുള്ള ഓഹരികളോടാണ് പൊതുവെ റീട്ടയിൽ നിക്ഷേപർക്ക് താല്പര്യം.കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാമെന്ന ചിന്തയാണ് ഇതിന് പിന്നിൽ.അടിസ്ഥാന പരമായി മികച്ച നിലവാരമുള്ള ഓഹരികളാണ് തിരഞ്ഞെടുക്കേണ്ടത്.അതേസമയം ബുള്ളിഷ് സൂചനകൾ നൽകുന്നത് 200 രൂപയിൽ കുറഞ്ഞ വിലയുള്ള ഏഴ് ഓഹരികളാണ്.കരൂർ വൈശ്യ ബാങ്ക്,സ്റ്റാർ സിമെന്റ്, ടാറ്റാ സ്റ്റീൽ, ഫസ്റ്റ്സോഴ്‌സ് സൊല്യൂഷൻസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി ), ഫെഡറൽ ബാങ്ക്, ഐ ഡി എഫ് സി എന്നിവയാണവ.