തിരമാലകൾക്ക് മുകളിൽ ഒഴുകി നടക്കാം

തിരുവനന്തപുരം:
വർക്കലയിലെത്തുന്ന ടൂറിസ്റ്റുകളെ വരവേൽക്കാൻ ഫ്ളോട്ടിങ് പാലം. ജില്ല വിനോദ സഞ്ചാര വകുപ്പാണ് (ഡിടിപിസി) വർക്കല ബീച്ചിൽ ഫ്ളോട്ടിങ് പാലമൊരുക്കുന്നത്. തിരമാലകൾക്കു മുകളിലൂടെ നൂറ് മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലീൻ (എച്ച്ഡിപിഇ) ബ്ലോക്കുകൾ കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്. എഴുനൂറ് കിലോ ഭാരമുള്ള നങ്കൂരമുപയോഗിച്ചാണ് പാലം ഉറപ്പിച്ചിട്ടുള്ളത്. പാലത്തിൽ നിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. നൂറ് പേർക്ക് കയറാവുന്ന പാലത്തിൽ 11 മണി മുതൽ 6 മണി വരെ ഫീസ് ഈടാക്കിക്കൊണ്ട് പ്രവേശനം അനുവദിക്കും.

