ഇന്ത്യക്ക് 322 റൺ ലീഡ്

രാജ്കോട്ട്:
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേധാവിത്വം. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയപ്പോൾ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. എട്ട് വിക്കറ്റ് ശേഷിക്കെ 322 റണ്ണിന്റെ ലീഡായി. സ്കോർ ഇന്ത്യ: 445, 196/ 2; ഇംഗ്ലണ്ട്: 319.യശസ്വി ജയ്സ്വാൾ പരമ്പരയിലെ മിന്നുന്ന ഫോം തുടർന്നപ്പോൾ ഇംഗ്ലീഷ് ബൗളർമാർ കാഴ്ചക്കാരായി.രണ്ടാം ടെസ്റ്റിൽ ജയ്സ്വാൾ ഇരട്ട സെഞ്ചുറി നേടിയിരുന്നു. തുടക്കത്തിൽ പതുക്കെയായിരുന്നു ജയ്സ്വാൾ റണ്ണെടുത്തത്.രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം കളി ആരംഭിച്ചത്. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തു.അതിനിടെ അഞ്ഞൂറ് വിക്കറ്റ് തികച്ചതിനു പിന്നാലെ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് പിന്മാറി.അമ്മയുടെ അസുഖം കാരണമായിരുന്നു പിന്മാറ്റം.