കനത്ത പേമാരിയിൽപ്പെട്ട് യുഎഇ
ദുബായ്:
75 വർഷത്തിനിടെ യുഎഇയിലുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി.നൂറുകണക്കിനാളുകൾ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലിമീറ്റർ മഴയാണ് പെയ്തത്. മിക്ക എമിറേറ്റുകളിലും പ്രധാനഹൈവേകളടക്കം വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിവരെയുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള 18 വിമാന സർവീസുകളും റദ്ദാക്കി.