ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം
കൊച്ചി:
ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. ക്ഷേത്ര നടപ്പന്തലിലെ വീഡിയോഗ്രഫി ആണ് കോടതി വിലക്കിയത്. വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും നിയന്ത്രണം ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി.
ഗുരുവായൂർ ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്ത അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഭക്തരായ രണ്ടുപേർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.