തിരുവനന്തപുരത്ത് പെരുങ്കടവിളയിൽ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് നാലരയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. അനിൽ കുമാറാണ് സുജിയുടെ ഭർത്താവ്. 2 മക്കളുണ്ട്.
ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ