തീരുമാനങ്ങളില്ലാതെ കാലാവസ്ഥ ഉച്ചകോടി

ബാകു:
പ്രത്യേക ഉടമ്പടികളോ തീരുമാനങ്ങളോ ഇല്ലാതെ അസർബൈജാനിൽ കാലാവസ്ഥ ഉച്ചകോടി ഒരാഴ്ച പിന്നിട്ടു. കാലാവസ്ഥ വ്യതിയാനങ്ങൾ തടയാനുള്ള സാമ്പത്തിക സഹായം, വ്യാപാര നിബന്ധനകൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും രണ്ടുതട്ടിൽ തുടരുകയാണ്. വികസിത രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ചൈനയെയും വികസ ര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 നെയും പ്രതിനിധീകരിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ലോക സാമ്പത്തിക വ്യവസ്ഥയുടെ 85 ശതമാനം ഉൾപ്പെടുന്ന ജി 20 രാജ്യങ്ങളാണ് ആഗോള മലിനീകരണത്തിന്റെ 80 ശതമാനത്തിന്റെയും ഉത്തരവാദികൾ.