മുംബൈയിൽ സ്പീഡ് ബോട്ട് പാസഞ്ചർ ഫെറിയിൽ ഇടിച്ച് 13 മരണം
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി പതിമൂന്ന് പേർ മരിച്ചു. ബോട്ടിൽ എണ്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 66 പേരെ നിലവിൽ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. നീൽകമൽ എന്നാണ് ബോട്ടിൻ്റെ പേര്. നാവികസേനയുടെ എൻജിൻ ട്രയൽ നടത്തുന്ന ബോട്ടിടിച്ചാണ് അപകടം. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മുംബൈ തീരത്തുനിന്നും എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നാവികസേന, ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ്ഗാർഡ്, മത്സ്യതൊഴിലാളികൾ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.