റേഷൻകാർഡ് മസ്റ്ററിങ്ങിന് ഇന്ന് തടക്കം

തിരുവനന്തപുരം:
സംസ്ഥാനത്തെ മുൻഗണന കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് ഉടമകളും അംഗങ്ങളുമാണ് റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തേണ്ടതു്. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലക്കാർക്കുള്ള മസ്റ്ററിങ് നടക്കും. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിലും ഒക്ടോബർ ഒന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്. ഒക്ടോബർ15നകം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.