വെർച്വൽ ക്യൂ കാര്യക്ഷമം

ശബരിമല:
മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന ശേഷമുള്ള ആദ്യഅവധി ദിനങ്ങളിലും തിരക്കനുഭവപ്പെടാതെ സന്നിധാനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനത്തും ചെറിയ തിരക്ക്. ഈ തീർഥാടകർ ദർശനം കഴിഞ്ഞ് മാറുന്നതോടെ വരി നിൽക്കാതെ ദർശനത്തിന് കഴിയുന്നു. വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായതോടെ തിരക്ക് ഒഴിവാക്കാനായി. നടതുറന്നശേഷം മൂന്നു ദിവസങ്ങളിലായി 1,51,977 പേരാണ് ആകെ ദർശനത്തിനെത്തിയതു്. ഇതിൽ സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത് 12,328 പേർ മാത്രമാണ്. ഞായറാഴ്ച വെർച്വൽ ക്യൂ ബുക്കിങ് 70,000 ആയിരുന്നു. രാത്രി ഏഴുവരെ എത്തിയത് 55,804 പേർ. പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താൻ തീർഥാടകർക്ക് കഴിയുന്നു.