സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും
ന്യൂഡൽഹി:
സുപ്രീംകോടതിയുടെ 51- മത് ചീഫ് ജസ്റ്റിസായി സഞ്ജീവ ഖന്നയെ ശുപാർശ ചെയതു.നവംബർ 10 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2025 മേയ് 13 ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന ആറു മാസത്തിലേറെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും,ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടന ബെഞ്ചിലും ജസ്റ്റിന് സഞ്ജീവ് ഖന്ന അംഗമായിരുന്നു.