സിവിൽ സർവീസ് പരീക്ഷ എഴുതിയത് 23,666 പേർ

 സിവിൽ സർവീസ് പരീക്ഷ എഴുതിയത് 23,666 പേർ

തിരുവനന്തപുരം:

         യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024 ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയെഴുതിയത് 23,666 പേർ. രാവിലെയും ഉച്ചയ്ക്കുമായി സംസ്ഥാനത്ത് 61 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. വിദ്യാർഥികളുടെ സൗകര്യാർഥം കെഎസ് ആർടിസി പ്രത്യേക സർവീസ് നടത്തി. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങളെ കണക്ട് ചെയ്ത് സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകളും സർവീസ് നടത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News