ഹിന്ദു വളർച്ച നിരക്ക്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഹിന്ദു വളർച്ച നിരക്ക്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ സാമ്പത്തിക ശാസ്ത്ര സമീപനത്തെ പരിഹസിക്കാൻ മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഹിന്ദു വളർച്ച നിരക്ക്.1950നും 1980നും മദ്ധ്യേ ഇന്ത്യ പിന്തുടർന്ന് വന്ന സോഷ്യലിസ്റ്റ് മുതലാളിത്ത മിശ്ര സാമ്പത്തികവ്യവസ്ഥയെ കളിയാക്കാൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണനാണ് ഈ പ്രയോഗം ആദ്യമായി മുന്നോട്ട് വച്ചത്.നാല് ശതമാനമായിരുന്നു അക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി വളർച്ചനിരക്ക് ഉയരുകയും ചെയ്തു.
ഹിന്ദുക്കൾ വളരെ വിശ്വാസികളാണ്.ഇന്ന് നടക്കുന്നതെല്ലാം നേരത്തെദൈവം എഴുതിവച്ചിട്ടുള്ളതാണെന്ന ഹിന്ദുക്കളുടെ വിശ്വാസം കാരണം, ഇന്ത്യയിൽ ദരിദ്രർ അനുഭവിക്കുന്ന ദുഃഖം മുൻജന്മ പാപത്തിന്റെ ഫലമായിട്ടാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് കാരണം രാജ്യത്തെ ഭരണാധികാരികളെ പഴിചാരൻ അവർ തയ്യാറല്ല.രാജ്യം അനുഭവിക്കുന്ന ദാരിദ്ര്യം വിധിയാണെന്ന് ഓരോ ഇന്ത്യാക്കാരനും കരുതി. ഭരണാധികാരികളെ പഴിക്കാൻ അവർ തയ്യാറായിരുന്നില്ല.മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ ഹിന്ദുക്കളുടെ ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ സാമ്പത്തിക വളർച്ചനിരക്ക് മാത്രം കൂടുന്നില്ല എന്നും ഹിന്ദുക്കൾ കുറവുള്ള സിങ്കപ്പൂർ,ഹോങ്കോങ് തുടങ്ങിയ ഏഷ്യൻരാജ്യങ്ങൾ വളരെയധികം പുരോഗതി കൈവരിച്ച കാലഘട്ടമായിരുന്നു അതെന്നും ചൂണ്ടിക്കാണിക്കാൻ വേണ്ടിയായിരുന്നു ‘ഹിന്ദു റേറ്റ് ഓഫ് ഗ്രൗത്’ എന്ന പദപ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്.