ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം:
ഗുണനിലവാരമില്ലാത്ത വിവിധ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറി കളിലാണ് പരിശോധന നടത്തിയതു്. സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം. മെറ്റ്ബ്ലോക്ക് എക്സ് എൽ 50, ഗാബപെന്റിൻ, ലോറിപാം, ക്ലോപിഡോ ഗ്രൽ, ഗ്ലൈകോമെറ്റ്, സെട്രിസിൻ സിറപ്പ് തുടങ്ങിയ വിവിധയിനം മരുന്നുകളുടെ ബാച്ചുകളാണ് നിരോധിച്ചത്.

