ജല്ലിക്കെട്ട് മത്സരത്തിൽ രണ്ടു മരണം

ചെന്നൈ:
പൊങ്കലിനോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ശിവഗംഗ ജില്ലയിലെ സിറാവയൽ ഗ്രാമത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിലാണ് കാളയുടെ കുത്തേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടതു്. കൊല്ലപ്പെട്ടവരിൽ 12 വയസ്സുള്ള കുട്ടിയുമുണ്ട്. മത്സര വേദിക്ക് പുറത്തുണ്ടായിരുന്ന കാളകൾ കാണികൾക്കു നേരെ പാഞ്ഞെടുത്തതിന്റെ ഫലമായാണ് ആളപായമുണ്ടായത്. എൺപതിനായിരത്തോളം കാണികളാണ് സ്ഥലത്തുണ്ടായിരുന്നതു്. കാർത്തി പി ചിദംബരം എംപി, മന്ത്രി പെരിയകറുപ്പൻ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപകടം. അതിനു പുറമെ മധുര ജില്ലയിലെ അലങ്ക നല്ലൂരിൽ നടന്ന മത്സരത്തിനിടെ ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

