ഇരിഞ്ചയത്ത് ബസ് മറിഞ്ഞ് ഒരു മരണം
നെടുമങ്ങാട്:
മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം.ആര്യങ്കോട് കാവല്ലൂർ സ്വദേശി ദാസിനി (61)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.20 ഓടെ നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയം പാൽ സൊസൈറ്റിക്ക് സമീപമാണ് അപകടം. പരിക്കേറ്റവരിൽ 26 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പത്ത് കുട്ടികൾ എസ്എറ്റിയിലും ചികിത്സയിലാണ്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പത്തിലധികം പേരെപ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളറട ആര്യങ്കോട് സ്വദേശികളായ 49 പേരാണ് ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപട്ടു.