എമ്പുരാന്റെ ആദ്യപ്രദര്‍ശനം മാര്‍ച്ച് 27ന് ആറു മണിക്ക്

എമ്പുരാന്റെ’ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അവിടത്തെ ടൈം സോണ്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയാണ് എമ്പുരാന്‍. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിര്‍വഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.