കെ ഡിസ്ക് തീർപ്പാക്കിയത് 24.60 ലക്ഷം അപേക്ഷ
തിരുവനന്തപുരം:
കെ ഡിസ്ക് വഴി ഇതുവരെ 24.60 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്ന് മന്ത്രി എം ബി രാജേഷ്. ഇതുവരെ 32.64 ലക്ഷം അപേക്ഷകൾ ലഭിച്ചു.അപേക്ഷകളിൽ 4.72 ലക്ഷവും ഒരു മണിക്കൂറിനകം തീർപ്പാക്കി. 9.12 ലക്ഷം അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കി. സിവിൾ രജിസ്ട്രേഷൻ ലഭിച്ച 8.11 ലക്ഷവും ലൈസൻസിനുള്ള 2.86 ലക്ഷം അപേക്ഷകളും തീർപ്പാക്കി. ആറ് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും ജനുവരി മുതൽ തെരഞ്ഞെടുത്ത ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കി.ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെ ഡിസ്ക് വിന്യസിക്കും.