കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയും ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയുമായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ (21) ആണ് കുത്തി കൊന്നത്. നീണ്ടകര സ്വദേശി തേജസ് രാജാണ് കുത്തി കൊന്ന ശേഷം കാറില്‍ കയറി രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉളിയക്കോവിൽ കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 24-കാരനായ ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജുമായി പ്രണയത്തിലായിരുന്നതായാണ് സൂചന. ഈ ബന്ധത്തിൽ നിന്നും സഹോദരി പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ പകയാണ് മരണത്തിന് കാരണമെന്ന് സൂചന. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പര്‍ദ്ദ ധരിച്ചാണ് അക്രമി ഫെബിന്‍റെ വീട്ടില്‍ എത്തിയതെന്നാണ് അയൽവാസി പറയുന്നത്. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു എന്നാണ് വിവരം.